ഫോൺവിളി

— അഘ ഷാഹിദ് അലി

ഞാനെന്റെ കണ്ണുകളടച്ചു.
അതെന്നെ വിട്ടുപോകുന്നേയില്ല,
എന്റെ വീടിന്റെ മുകളിലേക്ക് പതിക്കുകയും
ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം
കവരുകയും ചെയ്യുന്ന
കശ്മീരിലെ തണുത്ത നിലാവ്.

ഞാൻ എന്റെ കൈകൾ തുറന്നു:
ഒന്നുമില്ല, ഒന്നുമേയില്ല. ഈ കരച്ചിൽ അന്യനാടിന്റേത്.
"നീ എപ്പോഴാണ് വീട്ടിലേക്ക് വരുന്നേ?"
ഉപ്പ ചോദിക്കുന്നു, വീണ്ടും ചോദിക്കുന്നു.
സമുദ്രം ഫോൺകമ്പിയിലേക്ക്
ഇരമ്പിയെത്തുന്നു.

ഞാൻ ഉച്ചത്തിൽ ചോദിച്ചു:
"നിങ്ങൾക്കെല്ലാവർക്കും സുഖമല്ലേ?"
ഫോൺകോൾ മുറിഞ്ഞുപോകുന്നു.

ഫോൺകമ്പിയിൽ നിന്നും
സമുദ്രജലം ഒഴിയുന്നു.

സമുദ്രം ശാന്തം, അതിനുമേൽ
കശ്മീരിലെ തണുത്ത പൂർണ്ണചന്ദ്രൻ.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ