ഭാഷയില്ലാതെ, വെറും വാക്കുകളുമായി വരുന്നവരിൽ മടുത്ത് മഞ്ഞുമൂടിയ തുരുത്തിലേക്ക് ഞാൻ ചേക്കേറി. മെരുങ്ങാത്തവയ്ക്ക് വാക്കുകളില്ല. എഴുതപ്പെടാത്ത താളുകൾ എല്ലാ വശങ്ങളിലേക്കും പടരുന്നു! മഞ്ഞിൽ കലമാനിന്റെ കാലടിപ്പാടുകൾ ഞാൻ കണ്ടു. ഭാഷയുണ്ട് എന്നാൽ വാക്കുകളില്ല.
റ്റൊമാസ് ട്രാൻസ്ട്രോമർ കവിതകൾ മലയാളത്തിൽ
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
മലയാള കവി. പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.