പുത്തൻ ചെരുപ്പുകളെ മെരുക്കിയെടുക്കേണ്ടതെങ്ങനെ?

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942 – 2003)

അവരെ ഒരുമിച്ചു നിർത്തരുത്
പരസ്പരം സംസാരിക്കാൻ അനുവദിക്കരുത്
അവരൊരു ട്രേഡ് യൂണിയൻ തുടങ്ങിയേക്കും.

ക്ലോക്ക്, നിയമപുസ്തകങ്ങൾ, കലണ്ടർ,
ദേശീയപതാക, ഗാന്ധിയുടെ ചിത്രം, പത്രം
ഇവയൊന്നിന്റെയും അടുത്തേക്ക് അടുപ്പിക്കരുത്.
സ്വാതന്ത്ര്യം, സത്യാഗ്രഹം, അവധിദിനങ്ങൾ,
തൊഴിൽസമയം, കുറഞ്ഞ വേതനം, അഴിമതി
എന്നിവയെപ്പറ്റിയെല്ലാം അവർ കേട്ടെന്നുവരും.

ദേവാലയത്തിലേക്ക് അവരെ കൂടെക്കൂട്ടരുത്
നിങ്ങളുടെ ദൗർബല്യത്തെയും വ്യാജദൈവത്തെയും
അറിയുന്നതോടെ അവർ നിങ്ങളെ വേദനിപ്പിക്കാൻ തുടങ്ങും

തീൻമേശക്കരികിലേക്കും അടുപ്പിക്കരുത്
അവർ ഭക്ഷണം ചോദിച്ചേക്കും അല്ലെങ്കിൽ
നിങ്ങളുടെ അത്താഴത്തിലവർ കണ്ണുവെക്കും.

തുടക്കത്തിൽ ചെറിയ നടത്തങ്ങൾക്ക് ഉപയോഗിക്കാം
പിന്നെ പതുക്കെ ദൂരം കൂട്ടിക്കൊണ്ടിരിക്കുക
തങ്ങൾ ചെയ്യേണ്ട ജോലി എത്രയുണ്ടെന്ന് അവർ അറിയരുത്.

മുറുകി കിടക്കുന്ന വാറുകൾ അയച്ചുവെക്കുക
സന്തോഷം എന്തെന്ന് അവർ അറിയട്ടെ
അവർ വളർന്നു വലുതാകുകയാണ്
പരുപരുത്ത വാറുകളിൽ പഴകിയ എണ്ണ അൽപ്പം പുരട്ടുക
തങ്ങൾ മിനുക്കപ്പെടുന്നുണ്ടെന്ന് അവർക്കു തോന്നട്ടെ.

ഇപ്പോൾ അവർ വിധേയരായ തൊഴിലാളികൾ
നിങ്ങളുടെ കൊഴുത്ത കാലിനായി
എത്രനേരം വേണമെങ്കിലും പണിയെടുക്കും.

പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ