സുതാര്യമാർന്ന നിശ്ശബ്‌ദതയിൽ
പകൽ വിശ്രമംകൊള്ളുകയായിരുന്നു.
അന്തരീക്ഷത്തിന്റെ സ്വച്ഛതയായിരുന്നു
നിശ്ശബ്ദതയുടെ സുതാര്യത.
ചലനമറ്റുകിടക്കുന്ന വിണ്ണിലെ വെട്ടം
വളരുന്ന പുൽക്കൊടികൾക്കു സാന്ത്വനമായി.
കല്ലുകൾക്കിടയിൽ, മണ്ണിലെ ചെറുപ്രാണികൾ.
ഒരേപോൽ തുടരും വെളിച്ചമേറ്റ്, കല്ലുകൾ.
സമയത്തിനു ഒരൊറ്റ നിമിഷത്തിൽ
തന്നെത്തന്നെ മടുത്തു.
തന്നിലേക്കൊതുങ്ങിയ നിശ്ചലതയിൽ
നട്ടുച്ച സ്വയം ഉൾക്കൊണ്ടു.
ഒരു കിളി പാടി, ഒരു മെലിഞ്ഞ അമ്പ്.
മുറിവേറ്റ വെള്ളിനെഞ്ചായി വാനം വിറകൊണ്ടു.
ഇലകളിളകി, പുൽക്കൊടികളുണർന്നു...
ആരാണ് തൊടുത്തുവിട്ടതെന്നറിയാത്ത
ഒരമ്പാണ് മരണമെന്നു ഞാനറിഞ്ഞു,
കൺചിമ്മിത്തുറക്കും ഞൊടിയിൽ
തന്നിലേക്കൊതുങ്ങിയ നിശ്ചലതയിൽ
നട്ടുച്ച സ്വയം ഉൾക്കൊണ്ടു.
ഒരു കിളി പാടി, ഒരു മെലിഞ്ഞ അമ്പ്.
മുറിവേറ്റ വെള്ളിനെഞ്ചായി വാനം വിറകൊണ്ടു.
ഇലകളിളകി, പുൽക്കൊടികളുണർന്നു...
ആരാണ് തൊടുത്തുവിട്ടതെന്നറിയാത്ത
ഒരമ്പാണ് മരണമെന്നു ഞാനറിഞ്ഞു,
കൺചിമ്മിത്തുറക്കും ഞൊടിയിൽ
നാം മരിക്കുന്നെന്നും.