രാജാക്കന്മാർ വാതിലുകളിൽ തൊടുന്നില്ല.
ആ സന്തോഷം അവർ അറിയുന്നില്ല: പതുക്കെയോ പരുക്കൻമട്ടിലോ പരിചിതമായ ആ വലിയ പാളികൾ മുന്നോട്ട് തള്ളുന്നതിന്റെ, പിന്തിരിഞ്ഞ് അവയ്ക്കു നേരെ നിന്ന് അവയെ തൽസ്ഥാനത്ത് വെക്കുന്നതിന്റെ— അവയെ കൈകളിലൊതുക്കുന്നതിന്റെ സുഖം.
മുറിയിലേക്കുള്ള വലിയ പ്രതിബന്ധങ്ങളിൽ ഒന്നിന്റെ ഉദരഭാഗത്ത്, കളിമൺക്കെട്ടിൽ കടന്നുപിടിക്കുന്നതിന്റെ, പൊടുന്നനെയുള്ള ആ മുറുക്കിപിടുത്തം, ഒരുവേള മുന്നോട്ടുപോക്കിന് തടയിടുന്നതിന്റെ, പിന്നെ കണ്ണുകൾ തുറന്ന് മെയ്യാകെ പുതിയ ചുറ്റുപാടിനോട് ഇണങ്ങിച്ചേരുന്നതിന്റെ സുഖം.
അടച്ച് ഉറപ്പുവരുത്തുന്നതിനു മുമ്പ് സ്നേഹാർദ്ദമായ കൈകളാൽ അൽപ്പനേരം അവൻ അതിനെ താങ്ങുന്നു, ഇപ്രകാരം, തന്നെ അകത്താക്കി, ദൃഢവും എണ്ണയിട്ടതുമായ പൂട്ട് വീഴുന്നതിലൂടെ, സുഖകരമായി അവനത് ഉറപ്പ് വരുത്തുന്നു.
“The Pleasures of the Door” by Francis Ponge