ഇറച്ചിക്കട

ചാൾസ് സിമിക് (1938-2023)

രാത്രി വൈകി നടക്കാനിറങ്ങുന്ന ഞാൻ ഇടയ്ക്ക്
അടച്ചിട്ട ഇറച്ചിക്കടയ്ക്കു മുന്നിൽ നിൽക്കുന്നു.
തുരങ്കമുണ്ടാക്കുന്ന കുറ്റവാളി തെളിയിക്കുന്ന വെട്ടംപോലെ
കടയ്ക്കുള്ളിൽ ഒരു വിളക്കു മാത്രം കത്തുന്നു.

കൊളുത്തിൽ ഏപ്രൺ തൂങ്ങിക്കിടക്കുന്നു:
അതിൽ ചോര പടർന്നുണ്ടായ ഭൂപടം
ചോരയാലുള്ള വൻകരകൾ,
ചോരപ്പുഴകൾ, ചോരക്കടലുകൾ.

വികലാംഗരെയും ബുദ്ധിമാന്ദ്യമുള്ളവരെയും
ചികിത്സിക്കാനെത്തിക്കുന്ന
ഇരുൾവീണുകിടക്കും പള്ളിയിലെ
ആൾത്താരപോലെ കത്തികൾ തിളങ്ങുന്നു.

എല്ലുകൾ നുറുക്കാനുപയോഗിക്കുന്ന മരത്തടി
ഉരച്ചു വൃത്തിയാക്കിയ നിലയിൽ—അടിത്തട്ട്
കാണുംവിധത്തിൽ വരണ്ടുണങ്ങിയ പുഴ,
എന്നെ ഊട്ടിയയിടം, അവിടെ ഞാൻ
രാവിന്നാഴത്തിൽ ഒരു ശബ്ദം കേൾക്കുന്നു.

'Butcher Shop' by Charles Simic from 'Selected Early Poems'
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ