ചില ആളുകൾ

റിച്ചാർഡ് ജോൺസ് (1953-)

എന്റെ അച്ഛൻ കടലിനോട് ചേർന്നു ജീവിക്കുന്നു,
വെയിൽവെട്ടത്ത് കപ്പൽത്തട്ടിലിരുന്ന്
രാവിലത്തെ കാപ്പി കുടിക്കുന്നു,
ബീച്ചിലൂടെ നടക്കുന്ന ആരോടു വേണമെങ്കിലും
അദ്ദേഹം സംസാരിക്കും.
ഉച്ച കഴിഞ്ഞാൽ അദ്ദേഹത്തിന്
ഗോൾഫ് കളിക്കുന്നിടത്തല്പം ജോലിയുണ്ട്—
ആ വെളുത്തവണ്ടിയിൽ പുൽത്തകിടിയിലൂടെ
ഒരു കടൽനാവികനെപ്പോലെ സഞ്ചരിക്കും.
അച്ഛൻ എന്തായാലും ദിവസവും
നൂറുപേരോടെങ്കിലും സംസാരിക്കുന്നുണ്ട്,
എന്നാൽ ഞങ്ങൾ പരസ്പരം എന്തെങ്കിലും
സംസാരിച്ചിട്ട് ആഴ്ചകളായി.
ഞാൻ മുതിരുന്നതനുസരിച്ച് ഞങ്ങളുടെ
സംസാരവും ഇല്ലാതായി.
ഇന്നേവരെ കണ്ടിട്ടു പോലുമില്ലാത്ത
ഒരു അപരിചതനെ പോലെയായിരിക്കുന്നു
എനിക്ക് അദ്ദേഹം.
മരങ്ങൾക്കിടയിൽപ്പെട്ട ഗോൾഫ് കളിക്കാരനോ
ബീച്ചിലെത്തിയ വിനോദസഞ്ചാരിയോ
ആയിരുന്നു ഞാനെങ്കിൽ,
ഇപ്പോഴാണ് അദ്ദേഹത്തെ ജീവിതത്തിൽ
ആദ്യമായി കണ്ടുമുട്ടുന്നതെങ്കിൽ,
ഞങ്ങൾ പരസ്പരം
എന്താകും പറഞ്ഞിരിക്കുകയെന്ന്
ഞാൻ കൗതുകപ്പെടുകയാണ്,
ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തുമ്പോൾ
അദ്ദേഹത്തിന്റെ കൈ എന്റെ കൈക്കുള്ളിൽ
എങ്ങനെയാകും അനുഭവപ്പെടുക,
ചിലപ്പോൾ, ചില ആളുകളുടെ
കാര്യത്തിലെന്നപോലെ, അദ്ദേഹത്തിന്റെ 
കണ്ണുകളിലേക്ക് നോക്കുമ്പോൾ
അനുഭവപ്പെട്ടേക്കും, ഇക്കാലമത്രയും
ഞാനറിയുന്ന ഒരാളാണല്ലോ ഇതെന്ന്.

'Certain People' by Richard Jones from Country of Air (Copper Canyon Press)
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ