നഗരം

സി. പി. കവാഫി (1863-1933)

നീ പറഞ്ഞു: 'ഞാൻ മറ്റൊരു നാട് തേടും. മറ്റൊരു തീരം കണ്ടെത്തും.
ഇതിനേക്കാൾ നല്ലൊരു നഗരം എനിക്കുമുന്നിൽ വെളിപ്പെടും.
ഇവിടെ ഞാൻ ചെയ്യുന്നതെല്ലാം തുടക്കംമുതലേ പിഴയ്ക്കുന്നു.
എന്റെ ഹൃദയം മരിച്ച ഒരാളുടേതുപോലെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
എത്രനാളെന്നു വെച്ചാണ് എന്റെ മനസ്സ് ഈ ചേറിൽ കഴിയുക?
അനേകവർഷങ്ങൾ ഞാൻ പാഴാക്കിനശിപ്പിച്ചുകളഞ്ഞ ഇവിടെ,
എവിടേക്ക് തിരിഞ്ഞാലും എങ്ങോട്ട് നോക്കിയാലും
ജീവിതത്തിന്റെ ഇരുണ്ട അവശിഷ്ടങ്ങൾ മാത്രം.'

നീ പുതിയൊരു നാടും കണ്ടെത്തില്ല; മറ്റൊരു തീരവും കാണില്ല.
ഈ നഗരം നിന്നെ പിന്തുടരും. ഇതേ തെരുവുകളിൽ നീ അലയും,
ഇതേ വീടുകളിൽ ജീവിച്ച് നിനക്കു വയസ്സാകും.
ഇതേ നഗരത്തിൽ തന്നെ നീ എത്തിപ്പെടും.
മറ്റൊരിടം കണ്ടെത്താമെന്ന പ്രതീക്ഷ ഉപേക്ഷിച്ചേക്കുക,
ഒരു പാതയും ഒരു കപ്പലും നിന്നെ അവിടെയെത്തിക്കാൻ പോകുന്നില്ല.
ഇവിടെ, ഈ ചെറുകോണിൽ, എവ്വിധം നീ നിന്റെ ജീവിതം നശിപ്പിച്ചുവോ
അവ്വിധം ലോകത്തെല്ലായിടത്തും നിനക്കത് നഷ്ടമായിരിക്കുന്നു.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ