കവിയുമായുള്ള സംഭാഷണം

മിറൊസ്ലാവ് ഹൊളൂബ് (1923-1998)

നിങ്ങൾ കവിയാണോ?
   അതെ, ഞാനൊരു കവിയാണ്.
എങ്ങനെയറിയാം?
   ഞാൻ കവിതകൾ എഴുതിയിട്ടുണ്ട്.
നിങ്ങൾ കവിത എഴുതിയിട്ടുണ്ടെങ്കിൽ അതിനർത്ഥം
നിങ്ങൾ ഒരു കവിയായിരുന്നു എന്നാണ്, പക്ഷേ ഇപ്പോഴോ?
   ഒരു ദിവസം ഞാൻ വീണ്ടും കവിതയെഴുതും.
അങ്ങനെയായാൽത്തന്നെ, ആ ദിവസം നിങ്ങൾ
വീണ്ടുമൊരു കവിയായേക്കാം, പക്ഷേ
എങ്ങനെ നിങ്ങളറിയും അതൊരു കവിതയാണെന്ന്?
   ഒടുവിൽ എഴുതിയ കവിത പോലിരിക്കും അതും.
അങ്ങനെയെങ്കിൽ തീർച്ചയായും അതൊരു കവിതയായിരിക്കില്ല.
ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് കവിത, അതിനു
രണ്ടാമതൊരിക്കൽ അതേമട്ടിലാകുവാനാകില്ല.
   അത് അതുപോലെ നന്നാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എങ്ങനെ നിങ്ങൾക്കത് ഉറപ്പിക്കാനാകും?
ഒരു കവിതയുടെ മേന്മ ഒരിക്കലേയുള്ളൂ അതും
നിങ്ങളെയല്ല, സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
   സാഹചര്യങ്ങളും മുമ്പത്തെപ്പോലെ തന്നെയായിരിക്കുമെന്ന്
   ഞാൻ കരുതുന്നു.
അങ്ങനെ നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ
നിങ്ങളൊരു കവിയേയല്ല, കവി ആയിരുന്നിട്ടുമില്ല.
എന്താണ് നിങ്ങളൊരു കവിയാണെന്ന് സ്വയം കരുതാൻ കാരണം?
   എനിക്കതൊന്നും അറിയില്ല.
   അല്ല, ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ?
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ