കൊറോണ

പോൾ സെലാൻ (1920-1970)

ശരത്കാലം എന്റെ കൈയ്യിൽ നിന്നും
അതിന്റെ ഇല കഴിക്കുന്നു: ഞങ്ങൾ സ്നേഹിതർ.
ഞങ്ങൾ കായയിൽ നിന്നും സമയത്തെ
പുറത്തെടുത്ത് നടക്കാൻ പഠിപ്പിക്കുന്നു;
സമയം തോടിനുള്ളിലേക്ക് മടങ്ങുന്നു.

കണ്ണാടിയിൽ ഇന്ന് ഞായർ,
സ്വപ്നത്തിൽ ഉറങ്ങാനിടമുണ്ട്,
നാവുകൾ സത്യം പറയുന്നു.

എന്റെ പ്രിയപ്പെട്ടയാളുടെ ലിംഗത്തിലേക്ക്
എന്റെ നോട്ടം താഴ്ന്നു പതിക്കുന്നു.
ഞങ്ങൾ പരസ്പരം ഉറ്റുനോക്കുന്നു,
ഗൂഢമാം കാര്യങ്ങൾ കാതിലോതുന്നു,
പോപ്പിച്ചെടിയും ഓർമ്മയും പോലെ
ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു.
ചിപ്പിക്കുള്ളിലെ വീഞ്ഞെന്നെ പോലെ,
ചന്ദ്രന്റെ ശോണകിരണങ്ങളിൽ
കടലെന്നപോലെ ഞങ്ങൾ ഉറങ്ങുന്നു.

ജനലരികിൽ ഞങ്ങൾ വാരിപ്പുണരുന്നു;
തെരുവിൽ നിന്നവർ ഞങ്ങളെ നോക്കുന്നു.
ഇതാണ് സമയം, അവരറിയേണ്ട സമയം,
കല്ലതിനെ പൂവിലെത്തിക്കാൻ നോക്കുന്ന സമയം,
ഉത്കണ്ഠയോടെ ഹൃദയമിടിക്കുന്ന സമയം.
ഇതാണ് സമയം, ഇതായിരുന്നു സമയം,

ഇതാകുന്നു സമയം.

Corona by Paul Celan
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ