ബ്ലോക്കിനുള്ള കവിത (ആദ്യ ഭാഗം)

മറീന സ്വെറ്റേവ (1892-1941)

നിന്റെ നാമം—എന്റെ കൈക്കുള്ളിലെ കിളി,
എന്റെ നാവിലെ ഹിമശകലം.
ചുണ്ടിന്റെ പൊടുന്നനെ തുറക്കൽ.
നിന്റെ നാമം—അഞ്ച് അക്ഷരങ്ങൾ*.
പറക്കവേ പിടിക്കപ്പെട്ട ചെറുപന്ത്,
എന്റെ വായിലെ വെള്ളി മണി.

നിശ്ചലതടാകത്തിലേക്ക് എറിഞ്ഞ
കല്ലാണ് നിന്റെ നാമത്തിൻ ഉച്ചാരണം.
രാത്രിയിലെ പതിഞ്ഞ കുളമ്പടിയൊച്ച.
എന്റെ സന്നിധിയിൽ നിന്റെ നാമം
കാഞ്ചിവലിച്ച തോക്കിൻ കനത്ത ഒച്ച.

നിന്റെ നാമം—വിലക്കപ്പെട്ടത്—
എന്റെ കൺകൾക്ക് മേലുള്ള ചുംബനം,
അടഞ്ഞ കൺപോളകളുടെ വിറയൽ.
നിന്റെ നാമം—മഞ്ഞിന്റെ ചുംബനം.
അരുവിയിലെ ഒരുകവിൾ തണുത്ത ഇളംനീലജലം.
നിന്റെ നാമത്താൽ—ഉറക്കത്തിനു ആഴമേറുന്നു.

*റഷ്യൻ സിംബോളിസ്റ്റ് കവിയായ അലക്സാണ്ടർ ബ്ലോക്കിനായി എഴുതിയ കവിതയാണ് ഇത്. റഷ്യൻ വിപ്ലവത്തിനു മുമ്പുള്ള ഭാഷാശൈലിയിൽ ബ്ലോക്ക് എന്ന് എഴുതുന്നതിൽ അഞ്ച് അക്ഷരങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അവസാനത്തെ ഹാർഡ് സൈൻ ഉപേക്ഷിച്ച് നാലു അക്ഷരമാകുകയായിരുന്നു.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ