— ബിയെൻ ശിലിൻ (1910-2000)
പാലത്തിനു മുകളിൽ നിന്നു നിങ്ങൾ
കാഴ്ചയാസ്വദിക്കുന്നു;
ബാൽക്കണിയിൽ നിന്നും ഒരാൾ
നിങ്ങളെ നോക്കിനിൽക്കുന്നു.
നിലാവ് നിങ്ങളുടെ ജനലിനെ
മനോഹരമാക്കിതീർക്കുന്നു;
നിങ്ങൾ മറ്റൊരാളുടെ സ്വപ്നത്തെ
മനോഹരമാക്കിതീർക്കുന്നു.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
