വീടുകൾ

അഘ ഷാഹിദ് അലി (1949-2001)

മണ്ണിൽ തന്റെ വീട് കുഴിച്ചിടുകയും പിന്നെയത്
കുഴിച്ചെടുക്കുകയും ചെയ്യുന്നവൻ, എല്ലാ
വൈകുന്നേരവും, എവ്വിധമാണോ അത്
വേർപ്പെടുത്തിയത് അതേവേഗത്തിൽ
പഴയപടി ഒന്നിച്ചാക്കാൻ പഠിക്കുന്നു.

എന്റെ ഉമ്മയും ഉപ്പയും ഇരുട്ടിൽ
കുട്ടികളെപോലെ ഉറങ്ങുന്നു.
അവരുടെ ശ്വാസം കേൾക്കാൻ
ഞാൻ ഏറെ അകലെയാണ്
എങ്കിലും അവരുടെ വീട് സുരക്ഷിതം
എന്നോർത്ത് എനിക്കുറങ്ങാം,

എന്റെ കൈയ്യിൽ രാത്രിയുടെ
കറുത്ത ഇടതൂർന്ന മുടി.

ഇരുട്ടിൽ ഉമ്മയും ഉപ്പയും ഉറങ്ങുന്നു.
ചന്ദ്രനുദിക്കുമ്പോൾ, എന്റെ കൈയ്യിലെ
രാത്രിയുടെ മുടിയിൽ നരപടരും.

ഞാൻ വീട്ടിൽ നിന്നും പതിമൂന്നായിരം
മൈലുകൾ അകലെയാണ്.
രാത്രിയിൽ നിന്നും ഞാൻ
നിലാവിനെ ചീകിയെടുക്കുന്നു,
എന്റെ ഉപ്പയും ഉമ്മയും
കുട്ടികളെ പോലെ ഉറങ്ങുന്നു.

'എന്റെ അച്ഛൻ മരിച്ചു,' വിദുർ എഴുതുന്നു,
എന്റെ നാട്ടിൽ, ഞങ്ങളുടെ വീടിനടുത്തെ
ഒരു വീട് കത്തിയമർന്നിരിക്കുന്നു.

കത്ത് വായന ഞാൻ തുടരുന്നു.
ഞാൻ എഴുന്നേൽക്കുകയാണെങ്കിൽ,
എന്റെ ശരീരം ജലമാകും,
തീയ്യിനെ പ്രതിഫലിപ്പിക്കുന്ന ജലം.

"Houses' by Agha Shahid Ali from 'The Veiled Suite: The Collected Poems'
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ