കണ്ണുകൾക്കു കാണാമെങ്കിൽ

—  എ. കെ. രാമാനുജൻ (1929-1993)

ഒരു പാവപ്പെട്ടവന്റെ ചരിത്രം
സുവര്‍ണ്ണോജ്ജ്വലമായ ദിവസത്തിനു മങ്ങലേൽപ്പിക്കാം
മുറിച്ചുവെച്ച ആപ്പിളിന്റെ നിറം
വായുവിൽ തവിട്ടുനിറമാകുന്നപോലെ.
ബാല്യകാല വീടിന്റെ പടികളിലാകെ
പായൽ പടർന്നിരിക്കുന്നു,
വാതിലുകളും ജനലുകളും തുറക്കുന്നത്
ചിലന്തിവലയിലേക്കായിരിക്കുന്നു.

വരാന്തയിൽ പത്രം വായിച്ചിരിക്കുന്നവരും
പറമ്പിൽ പണിയെടുക്കുന്ന ആണുങ്ങളും,
മുറ്റത്തു കളിക്കുന്ന കുട്ടികളും അടുക്കളയിൽ പെണ്ണുങ്ങളും
ചുവരിൽ ചിത്രങ്ങളുമൊക്കെയായി ഒരു കുടുംബം
ഒരിക്കൽ അവിടെ കഴിഞ്ഞിരുന്നു.

സർക്കാർ മാറിയത്, ബാങ്കിടപാടിലെ ക്രമക്കേട്,
ഭൂമി ചട്ടപ്രകാരം സഹോദരങ്ങൾക്കു വീതിക്കേണ്ടി വന്നത്
അങ്ങനെയുണ്ടായ അശ്രദ്ധ; ചുവരുകൾ നശിച്ചു,
കുട്ടികളാകെ തകർന്നു, ചിത്രങ്ങൾ ലേലത്തിൽ പോയി.

എങ്കിലും ദിവസങ്ങൾ സുവർണ്ണോജ്ജ്വലമാകാം,
ആപ്പിളുകൾ മനോഹരവും,
ദിവസങ്ങളും ആപ്പിളുകളും മാത്രമേ
കണ്ണുകൾക്ക് കാണാനാകുന്നുള്ളുവെങ്കിൽ.

"If eyes can see" from 'Collected Poems' by A K Ramanujan
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ