വസ്തുവകകൾ

ഗുന്തർ അയ്ച് (1907-1972)

ഇതെന്റെ തൊപ്പി,
ഇതെന്റെ കുപ്പായം,
സഞ്ചിയിലിരിക്കുന്നത്
എന്റെ ഷേവിംഗ് കിറ്റ്.

ഈ തകിടുപാത്രം
എന്റെ പ്ലേറ്റും ഗ്ലാസ്സുമാണ്,
അതിന്മേൽ ഞാൻ എന്റെ പേര്
ചുരണ്ടിവെച്ചിരിക്കുന്നു.

മോഷ്ടാക്കളുടെ കണ്ണിൽപ്പെടാതെ
സൂക്ഷിച്ചുവെച്ച
ആണികൊണ്ടാണ് ഞാനതിൽ
എന്റെ പേരെഴുതിയത്.

എന്റെ ആഹാരസഞ്ചിയിൽ
ഒരുജോഡി കാലുറകളും
പിന്നെ ഞാൻ ആരെയും
കാണിക്കാത്ത വസ്തുക്കളുമുണ്ട്

രാത്രികളിൽ
അതെന്റെ തലയണ,
ഈ കട്ടിയുള്ള കടലാസ്സ്
തറയിൽ വിരിച്ചു ഞാനുറങ്ങുന്നു.

ഈ മുറിപ്പെൻസിലിനോടാണ്
എനിക്കേറെ പ്രിയം;
രാത്രി എന്നിലേക്കുവരുന്ന വരികൾ
പകലിൽ അവ എഴുതിവെക്കുന്നു.

ഇതാണെന്റെ നോട്ട്ബുക്ക്:
ഇതെന്റെ ക്യാൻവാസ്,
ഇതെന്റെ തോർത്ത്,
ഇതെന്റെ നൂൽ.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ