— അഘ ഷാഹിദ് അലി (1949-2001)
2500 ബി.സി. ഹാരപ്പയിൽ വേലക്കാരികുട്ടിയെ
വെങ്കലത്തിൽ പണിതെടുക്കുന്നതാര്?
ഭടൻമാരുടെയും അടിമകളുടെയും
രേഖകൾ ആരും സൂക്ഷിക്കാറില്ലെന്നിരിക്കെ.
ചുവരുകളും തറകളും കഴുകിയും
ഇറച്ചി ഇളക്കിയും കായം പൊടിച്ചു
പാവയ്ക്കയിൽ ചേർത്തും
പരുക്കനായ അവളുടെ വിരലിന്റെ
വേദന, മിനുക്കിയെടുക്കുമ്പോൾ
ശിൽപ്പി അറിഞ്ഞിരിക്കും.
എങ്കിലും വെങ്കലത്തിൽ എനിക്കുനേരെ
നോക്കി ചിരിക്കുന്നപോലെ
അവൾ ശിൽപ്പിയെ നോക്കി
ചിരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്
അവൾ— ജൂണിലെ മഴ
ഹാരപ്പയിലെത്തുമ്പോൾ
തന്റെ ഉടയോന് മുന്നിൽ പെണ്ണായി
നടിക്കേണ്ടിവന്ന കുഞ്ഞ്.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
