ഞങ്ങളുടെ വാക്കുകൾ

ഹാ ജിൻ (1956-)

ഞങ്ങളുടെ പ്രദേശത്തെ
ഏറ്റവും കരുത്തനായ ആൺകുട്ടി
നീയായിരുന്നെങ്കിലും നിനക്ക് ഞങ്ങളിലാരെയും
തല്ലിത്തോൽപ്പിക്കാനാകില്ലായിരുന്നു.
എപ്പോഴൊക്കെ നീയുമായി അടിയാകുന്നോ
അപ്പോഴൊക്കെയും ഞങ്ങൾ വിളിച്ചുകൂവി:
"നിന്റെ തന്തയൊരു ജന്മിയായിരുന്നു,
നീ ക്രൂരമനസ്സുള്ള ജന്മിയുടെ ജാരസന്തതി"
അതല്ലെങ്കിൽ നിന്റെ അച്ഛനെ ഞങ്ങൾ
അധിക്ഷേപിച്ച്, അനുകരിച്ചുകൊണ്ട് പറയും:
"എന്റെ പേര് ലി വാൻബാവോ,
ഞാനൊരു ജന്മിയായിരുന്നു,
വിമോചനത്തിന് മുമ്പ് ഞാനെന്റെ
തൊഴിലാളികളെയും പാവം കർഷകരെയും
ചൂഷണം ചെയ്തിട്ടുണ്ട്. ഞാൻ തെറ്റുകാരൻ,
എന്റെ തെറ്റിന് പതിനായിരം മരണം
ഞാൻ അർഹിക്കുന്നു"
അപ്പോൾ നീ നിന്റെ കരുത്തുറ്റ മുഷ്ടി
പിൻവലിച്ച്, ഒരു കാട്ടുപൂച്ചയെപ്പോലെ
മോങ്ങിയും ശപിച്ചുംകൊണ്ട് വീട്ടിലേക്കോടും.

നീ നിന്റെ കൈകൊണ്ട് മാത്രം
ഞങ്ങളെ നേരിടാൻ നോക്കി,
ഞങ്ങളോ കൈകൾക്കൊപ്പം
ഞങ്ങളുടെ വാക്കുകളും ഉപയോഗിച്ചു.
ഞങ്ങൾ നിരന്തരം പൊരുതിക്കൊണ്ടേയിരുന്നു,
നിന്നെയും കവിഞ്ഞ് വളരുംവരെ,
ഞങ്ങളെത്തന്നെ കവിഞ്ഞ് വളരുംവരെ,
പാടത്ത് പണിയെടുക്കാൻ നമ്മൾ
ഒരേ ഗ്രാമത്തിലേക്ക് അയക്കപ്പെടുംവരെ,
രാത്രി പുകയിലയും വാറ്റും പങ്കിട്ട്
സേനാത്തലവനെ അയാൾ
കേൾക്കാതെ ശപിക്കുംവരെ,

"എടാ പന്ന ബൂർഷ്വാസീ,
നീ നിന്റെ 'പുനർ-വിദ്യാഭ്യാസം' മര്യാദയ്ക്ക്
പൂർത്തിയാക്കിയിരിക്കണം"
അയാൾ പറഞ്ഞുകൊണ്ടിരുന്നു,
ഞങ്ങൾ ഓരോരുത്തർക്കും വാക്കുകൾ
ഇല്ലാതാകുന്നത് വരെ.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ