— എ. കെ. രാമാനുജൻ (1929-1993)
ഉച്ചഭക്ഷണശേഷം അവൾ
എന്നെവിട്ടുപോയതിൽപ്പിന്നെ
അൽപ്പനേരം ഞാൻ വായിക്കാനിരുന്നു.
എന്നാൽ വീണ്ടും
കാണാൻ തോന്നി,
കണ്ടു: പാതികഴിച്ച
സാൻഡ്‌വിച്ച്,
ബ്രെഡ്,
ലെറ്റൂസ്, സലാമി.
എല്ലാത്തിലും അവളുടെ
കടിയുടെ പാട്.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
