നമുക്ക് എന്തുതന്നെയായാലും...

അഡ്രിയൻ റിച്ച് (1929-2012)

നമുക്ക് എന്തുതന്നെയായാലും,
നിന്റെ ശരീരം എന്റേതിനെ പിന്തുടരും.
മൃദുലം, ലോലം നിന്റെ പ്രേമചേഷ്‌ട—
കാടുകളിൽ വെയിൽ കഴുകിവിട്ടപാടേനിൽക്കും
പന്നൽച്ചെടികളുടെ പാതിചുരുണ്ട ഇലമടൽ പോലെ
നിന്റെ ഏറെ സഞ്ചരിച്ച, ഉദാരമാം തുടകൾ,
അതിനിടയിലേക്ക് വീണ്ടും വീണ്ടും
വന്നുകൊണ്ടിരിക്കുന്ന എന്റെ മുഖം,
നാവ് അവിടെ കണ്ടെടുത്തയിടത്തിന്റെ
നിഷ്‌ക്കളങ്കതയും സാമർത്ഥ്യവും;
വായിൽ നിന്റെ മുലഞെട്ടുകളൂടെ
ജീവസ്സുറ്റ, ആർത്തിമൂത്ത ചാഞ്ചാട്ടം;
എനിക്കുമേൽ നിന്റെ സ്പർശം:
ദൃഢം, സുരക്ഷിതം, തേടിപ്പിടിക്കൽ;
നിന്റെ കരുത്തുറ്റ നാവും
ലോലമാം വിരലുകളും അവിടേക്കെത്തുന്നു—
കാലങ്ങളായി ഞാൻ നിനക്കായി
കാത്തിരിക്കുകയായിരുന്നയിടത്തേക്ക്,
എന്റെ നനഞ്ഞ ഇളംചുവപ്പ് മടയിലേക്ക്.
എന്തുതന്നെയായാലും, ഇത്!

"Floating Poem, Unnumbered" from 'The Dream of a Common Language: Poems 1974-1977' by Adrienne Rich.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ