ശബ്ദങ്ങൾ

അന്തോണിയോ പോർച്ചിയ (1885-1968)

എല്ലാം ഒഴിഞ്ഞതായി കണ്ട ഒരാൾക്കു എല്ലാത്തിലും നിറഞ്ഞിരിക്കുന്നത് എന്താണെന്നും കാണാനാകും.



നമുക്ക് ഓരോർത്തർക്കും അവരവരുടേതായ ലോകമുണ്ട്, എല്ലാവർക്കുമായിട്ട് ഒരു ലോകമില്ലതാനും.



വെളിച്ചം നിറഞ്ഞുനിൽക്കുന്നിടത്ത് നമ്മൾ ഒരു നിഴൽ പോലുമല്ല.



മരം തനിച്ചാണ്; മേഘവും തനിച്ചാണ്; ഞാൻ ഒറ്റയ്ക്കാകുമ്പോൾ എല്ലാം തനിച്ചാണ്.



നൂറ് വർഷങ്ങൾ ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകും; ഒരു നിമിഷം ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകുന്ന പോലെത്തന്നെ.



ഒന്നുമില്ലാത്തിടത്ത് വളരെ ചുരുക്കം ആളുകളാണ് എത്തിപ്പെടുന്നത്; അവിടേക്കുള്ള പാത നീളമേറിയതാണ്.



എന്റെ മൗനത്തിൽ എന്റെ ശബ്ദം മാത്രമാണ് ഇല്ലാത്തത്.



ഒരു കുഞ്ഞ് അവന്റെ കളിപ്പാട്ടം എടുത്തുകാണിക്കുന്നു; മുതിർന്നയാൾ അത് മറച്ചുവെക്കുന്നു.



നിനക്കെന്താണ് ഞാൻ തന്നതെന്നു എനിക്കറിയാം; പക്ഷേ എന്താണ് നീ കൈപ്പറ്റിയതെന്ന് എനിക്കറിയില്ല.



നിഴലുകൾ: ചിലത് ഒളിക്കുന്നു, ചിലത് വെളിപ്പെടുന്നു.



ഞാൻ സ്വർഗത്തിൽ പോകും, ഞാനെന്റെ നരകത്തെയും കൂടെക്കൂട്ടും. ഒറ്റയ്ക്ക് പോകില്ല.



ഞാൻ എന്തെടുത്താലും കൂടുതൽ എടുക്കും, അല്ലെങ്കിൽ വളരെ കുറച്ച്; ആവശ്യമുള്ളതെത്രയോ അത്രമാത്രം ഒരിക്കലും എടുക്കില്ല. ആവശ്യമുള്ളത്ര എനിക്ക് ഉപയോഗശൂന്യമാണ്.



അസാധ്യമായതിനെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അയാൾ ഒന്നിനെയും ഇഷ്ടപ്പെടുന്നില്ലൢ.



നേർവഴികളിലൂടെ പോകുന്നത് അകലം കുറയ്ക്കും, ജീവിതവും കുറയും.



ജീവിതത്തിൽ നമുക്കൊന്നും നഷ്ടമായില്ലെങ്കിൽ, നമുക്ക് ജീവിതവും ഒന്നുമില്ലാതെ നഷ്ടമാകും.



ഒരു ചരടിലെന്നെ ബന്ധിക്കുന്നയാൾ ശക്തനല്ല, ചരടിനാണ് ശക്തി.



ഒരു ഓർമ്മയായി മാറാനുള്ള പ്രതീക്ഷയോടെ ഓരോരുത്തരും ജീവിക്കുന്നു



ഒന്നും ഒരേമട്ടിൽ ആവർത്തിച്ചില്ലായിരുന്നെങ്കിൽ, എല്ലാ കാര്യങ്ങളും അവസാനത്തെ കാര്യങ്ങളായേനെ.



കൺതുറന്ന് കണ്ട ആൾക്ക് വീണ്ടും കാണാനാകും, കണ്ണടയ്ക്കണമെന്ന് മാത്രം



ചില കാര്യങ്ങൾ നമ്മുടെ ഭാഗമാകും, അവയുണ്ടെന്ന് പോലും നാം മറന്നുപോകും.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ