ഇന്നലെ ഉച്ചയ്ക്ക് ശേഷം അവർ ചെയ്തത്

വാർസൻ ഷയർ (1988-)

അവർ എന്റെ അമ്മായിമാരുടെ വീടിന് തീവെച്ചു.
ടിവിയിൽ പെണ്ണുങ്ങൾ കരയാറുള്ള പോലെ
ഞാൻ കരഞ്ഞു, നടു മടക്കി
അഞ്ച് പൗണ്ട് നോട്ട് പോലെ.
എന്നെ പ്രേമിച്ചിരുന്ന പയ്യനെ വിളിച്ചു
ശബ്ദം നേരെയാക്കി, ഞാൻ 'ഹലോ' പറഞ്ഞു.
അവൻ ചോദിച്ചു 'വാർസൻ, എന്താ, എന്തുപറ്റി?'

ഞാൻ പ്രാർത്ഥിച്ചിരിക്കുകയായിരുന്നു
ഏതാണ്ട് ഇങ്ങനെ:
ദൈവമേ,
ഞാൻ രണ്ട് രാജ്യത്ത് നിന്നു വന്നവൾ,
ഒന്ന് ദാഹിച്ചുവരളുന്നു
മറ്റേതിനോ തീപിടിച്ചിരിക്കുന്നു
രണ്ടിടത്തും വേണ്ടത് വെള്ളം.

അന്ന് രാത്രി ഞാൻ
ഒരു ഭൂപടം കൈയ്യിലെടുത്തു
ലോകമാകെ വിരലോടിച്ചുകൊണ്ട്
പതിയെ ചോദിച്ചു:
'എവിടെയാണ് വേദനിക്കുന്നത്?'

അത് പറഞ്ഞു:
'എല്ലായിടത്തും'
'എല്ലായിടത്തും'
'എല്ലായിടത്തും'

'What They Did Yesterday Afternoon' by Warsan Shire from Teaching My Mother How To Give Birth
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ