ഓരോ മുന്തിരിയുടെ
കുരുവിന്മേലും
അത് കുടിക്കേണ്ട ആളുടെ
പേര് എഴുതപ്പെട്ടിരിക്കുന്നു.
പിഴിയാനും അരിച്ചെടുക്കാനും
കൈയ്യിലൊരു വീഞ്ഞുഗ്ലാസ്സ്
ഉയർത്താനും മാത്രമാണ്
നിങ്ങളുടെ മണിയടികളിലൂടെ
സാധിക്കുകയുള്ളൂ.
മുന്തിരിയിൽ എഴുതപ്പെട്ട പേര്
നിങ്ങളുടേത് ആണെങ്കിൽ
നിങ്ങളത് കുടിക്കുന്നു.
അല്ലെങ്കിൽ നിങ്ങളത്
ഒരു സുഹൃത്തിനു കൈമാറുന്നു;
അതിന്മേൽ
എഴുതപ്പെട്ടിരിക്കുന്ന പേര്
യേശുവിന്റേതാകുന്നു.
“A Toast with Karma” by Gopal Honnalgere