ശബ്ദത്തിന് ഇരുട്ട് പോലുള്ള നിറങ്ങളുണ്ടോ,
പുളിപ്പ് പോലുള്ള രുചികളുണ്ടോ,
മൂന്ന് ദിവസം കാണാൻ
എന്ന മട്ടിലുള്ള സ്വപ്നങ്ങളുണ്ടോ?
ശബ്ദത്തിന് തണുപ്പും ചൂടുമുണ്ടോ
ആദ്യ പ്രേമങ്ങളുണ്ടോ?
ശബ്ദം എങ്ങുനിന്നു വരുന്നു?
ദയവായി എന്നോട് പറയൂ.
എനിക്കെന്റെ ചെവിയിൽ
ശബ്ദത്തെ പോറ്റിവളർത്തണം;
എന്റെ മനസ്സിൽ ശബ്ദത്തിന്റെ
ഉറവിടങ്ങളുണ്ടാക്കാൻ,
ശബ്ദത്തിന്റെ ആത്മാവിനെ
എനിക്കുതന്നെ കൈമാറാൻ.
ദയവായി പറയൂ, പുറത്ത് ഒച്ചപ്പാടുണ്ടോ?
കഴിഞ്ഞ രാത്രിയൊരു ഭൂകമ്പം കണ്ടു,
എന്റെ തൊട്ടടുത്തായിരുന്ന അമ്മയുടെ
കരച്ചിൽ എനിക്കു കേൾക്കാനായില്ല.
ഇപ്പോൾ എനിക്ക് ഏറ്റവും അത്യാവശ്യം
കേൾക്കാൻ കഴിയുന്ന ബധിരനാകലാണ്.
"Deaf" by Zuo You from MPT’s Autumn Issue, 2021