സൂചകങ്ങളുടെ നിഘണ്ടു

ലോർണ ക്രോസിയെർ (1948-)

ഇരുട്ടിൽ, കർട്ടൺ തുറന്നിട്ടുകൊണ്ട്
അവൾ വസ്ത്രമഴിക്കുന്നു.
കൈകൾ പതിയെ പിന്നിലേക്കു തിരിച്ച്
ബ്രായുടെ കൊളുത്തൂരുന്നു,
ഇടുപ്പിൽ നിന്നും കാലുവഴി
വലിച്ചുതാഴ്ത്തി പാന്റീസും.
അവളെ ആർക്കും കാണാനാകില്ല.
മുറിയിലേതിനെക്കാൾ വെളിച്ചം പുറത്തുണ്ട്.
രാത്രിയുടെ കൈയ്യിൽപ്പിടിച്ച
കണ്ണാടിയായിരുന്നു നിലാവെങ്കിലെന്നമട്ടിൽ
ജനലിനു മുന്നിൽ അവൾ നഗ്നയാകുന്നു.
പാൽ നിറഞ്ഞസമയത്തെ അവളുടെ
മുലകളുടെ നിറമാണതിന്,
അവളുടെ തുടകൾ പോലെ
ഉടഞ്ഞ ചുഴികളുണ്ടതിന്,
അവളുടെ ഉലഞ്ഞ വയറുപോലെ
അത് കൊഴുക്കുന്നു, ചുരുങ്ങുന്നു.
അവളത് തന്റെ കൈവശമാക്കാൻ നോക്കുന്നു,
അതിലേക്കിറങ്ങുന്നതായി ഭാവിക്കുന്നു.
അതിന്റെ ഉരുണ്ട വടിവാകെ
ഒരു ശാന്ത സമുദ്രം.

താഴെ, തെരുവിൽ
ചുവന്ന കർഷകത്തൊപ്പിയിട്ട ഒരാൾ
കാലിക്കുപ്പികൾ നിറച്ച തുരുമ്പിച്ച ചരക്കുവണ്ടി
നടപ്പാതയിലേക്ക് തള്ളുന്നു,
അതിന്റെ ചക്രങ്ങളുടെ ഞരക്കം.
നിലാവിനെ അയാൾക്ക്
കാണിച്ചുകൊടുക്കണമെന്നുണ്ട് അവൾക്ക്.
വേനലിൽ ഈ വൈകിയ വേളയിൽ
അവളുടെ കുഞ്ഞുങ്ങളെല്ലാം ഉറങ്ങുമ്പോൾ,
അവളുടെ ഭർത്താവ് മറ്റൊരു വീട്ടിൽ
കിടക്കയിൽ മുട്ടുകുത്തിനിന്ന്,
മാംസത്തിൽ താൻ കേറിമറയുന്നത് കാണാനായി
മറ്റൊരു പെണ്ണിന്റെ പിന്നിലൂടെ കേറ്റുന്നു,
ആ പെണ്ണിന്റെ വിയർപ്പിൽ തിളങ്ങുന്ന ഉരുണ്ട
ചന്തിമേൽ അവന്റെ കൈകളിരിക്കുന്നു.

ഇരുട്ടിൽ വസ്ത്രമഴിച്ചിടുന്ന അവൾ
ജനലരികിൽ നിൽക്കുന്നു, വെളിച്ചമിടുന്നു.
ഇതുപോലെയാണതു കാണാൻ, അവൾ പറയുന്നു,
ഈ വിളറിയ പരലോക ദേഹം, മുഖരഹിതം
നിലാവിനെപ്പോലെ മുഖരഹിതം, തണുപ്പൻ വെട്ടം.
ഇടവിടാതെ എക്കാലവും നിങ്ങൾക്ക്
അതിലേക്കു നോക്കിനിൽക്കാം, നിങ്ങളുടെ
കണ്ണുകൾക്ക് പൊള്ളലേൽക്കാനേ പോകുന്നില്ല.

"Dictionary of Symbols" from 'Inventing the Hawk' by Lorna Crozier
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ