ചിലർ പോളിഷ് സംസാരിച്ചു,
മറ്റുള്ളവർ ജർമ്മനും.
പൊതുവായിരുന്നത് കണ്ണുനീർ മാത്രം.
മുറിവുകൾ ഉണങ്ങിയിരുന്നില്ല,
നീണ്ടുനിന്നു ഓർമ്മകൾ.
ആർക്കും മരിക്കേണ്ടായിരുന്നു,
എന്നാൽ ജീവിതം ദുസ്സഹമായിരുന്നു.
ആവശ്യത്തിൽക്കവിഞ്ഞ അന്യഭാവം,
അന്യതയാൽ മിണ്ടാട്ടമേയുണ്ടായില്ല.
വിനോദസഞ്ചാരികളായി ഞങ്ങളെത്തി
സ്യൂട്ട്കെയ്സ് സഹിതം—
ഞങ്ങൾ അവിടെ തങ്ങി.
ഞങ്ങൾ ആ മണ്ണിന്റെ ഭാഗമായിരുന്നില്ല
എങ്കിലും തുറന്ന മനസ്സോടെ അത് ഞങ്ങളെ
സ്വീകരിച്ചു— നിങ്ങളിരുവരെയും.
പൊതുവായിരുന്നത് കണ്ണുനീർ മാത്രം.
മുറിവുകൾ ഉണങ്ങിയിരുന്നില്ല,
നീണ്ടുനിന്നു ഓർമ്മകൾ.
ആർക്കും മരിക്കേണ്ടായിരുന്നു,
എന്നാൽ ജീവിതം ദുസ്സഹമായിരുന്നു.
ആവശ്യത്തിൽക്കവിഞ്ഞ അന്യഭാവം,
അന്യതയാൽ മിണ്ടാട്ടമേയുണ്ടായില്ല.
വിനോദസഞ്ചാരികളായി ഞങ്ങളെത്തി
സ്യൂട്ട്കെയ്സ് സഹിതം—
ഞങ്ങൾ അവിടെ തങ്ങി.
ഞങ്ങൾ ആ മണ്ണിന്റെ ഭാഗമായിരുന്നില്ല
എങ്കിലും തുറന്ന മനസ്സോടെ അത് ഞങ്ങളെ
സ്വീകരിച്ചു— നിങ്ങളിരുവരെയും.