വെറുതെ കിട്ടുന്ന പേനകളുടെ വിലയെന്റെ അമ്മയ്ക്കറിയാമായിരുന്നു.
അവരത് കപ്പുകളിലും മേശവലിപ്പുകളിലും സൂക്ഷിച്ചു.
അവരുടെ ന്യായം (അനേകം ന്യായങ്ങളിൽ ഒന്ന്) ഇതാണ്:
നമ്മളെന്തിനാണു ഒരു പേനയ്ക്കായി കാശ് ചിലവാക്കുന്നത്?
മഷിയില്ലാതെയായിട്ടും അവരതൊക്കെ കരുതിവെച്ചു,
കാരണം ഓരോന്നും ഓരോ പരിപാടികളെ ഓർമ്മിപ്പിച്ചിരുന്നു,
ചിലത് 1981ൽ എൽ പാസോയിലെ ഗൃഹപ്രദർശനത്തെ ഓർമ്മിപ്പിച്ചു,
അതല്ലെങ്കിൽ അച്ഛന്റെ അവസാനകാലത്ത്
ആതുരസേവനം ആവശ്യമായിവന്ന നാളുകളെ.
(സെയില്‍സ്‌മാന്‍ വില കൂടിയ നല്ല നീലപ്പേനകൾ കൊടുത്തിരുന്നു,
അമ്മയാകട്ടെ ഒരെണ്ണംകൂടി എനിക്കുവേണ്ടി കട്ടെടുത്തു)
തന്നെയുമല്ല, തെളിയാതായ പേന നന്നായൊന്നു കുലുക്കിയാൽ
അതുവെച്ച് പിന്നെയും എഴുതാനാകുമായിരുന്നു.
തന്നെയുമല്ല, തെളിയാതായ പേന നന്നായൊന്നു കുലുക്കിയാൽ
അതുവെച്ച് പിന്നെയും എഴുതാനാകുമായിരുന്നു.
“Free Pens” by Connie Wanek