ഒരാൾ മറ്റൊരാളിൽ നിന്നും ഒളിക്കുന്നു,
സ്വന്തം നാവിനു കീഴിൽ ഒളിക്കുന്നു,
മറ്റയാൾ ഭൂമിക്കടിയിൽ തിരയുന്നു.
അവൻ അവന്റെ നെറ്റിയിലൊളിക്കുന്നു
മറ്റയാൾ വാനിൽ അവനെ തിരയുന്നു.
അവൻ അവന്റെ മറവിയിലൊളിക്കുന്നു
മറ്റയാൾ അവനെ പുല്ലിൽ തിരയുന്നു.
അവനായുള്ള തിരച്ചിൽ നോക്കുന്നു
തിരയാതെപോകുന്ന ഇടങ്ങളെവിടെന്ന്;
തിരയുന്നവനവനെത്തന്നെ നഷ്ടമാകുന്നു.
“Hide-and-Seek” by Vasko Popa from Vasko Popa: Selected Poems