ഇത് ഡാന്റെ അല്ല.
ഇത് ഡാന്റെയുടെ ഫോട്ടോയാണ്.
ഇത് ഡാന്റെയായി നടിക്കുന്ന ഒരു നടന്റെ പടമാണ്.
ഇത് ഡാന്റെ ഡാന്റെയായി അഭിനയിക്കുന്ന പടമാണ്.
ഇത് ഡാന്റെയെ സ്വപ്നം കാണുന്ന ഒരാളാണ്.
ഇത് ഡാന്റെയെന്ന് വിളിക്കപ്പെടുന്ന ഡാന്റെയല്ലാത്ത ഒരാളാണ്.
ഇത് ഡാന്റെയെ അനുകരിക്കുന്ന ഒരാളാണ്.
ഇത് ഡാന്റെയാണ് താനെന്ന് പറഞ്ഞു പറ്റിക്കുന്ന ഒരാളാണ്.
ഇത് ഡാന്റെയാണെന്ന് സ്വയം കിനാവ് കാണുന്ന ഒരാളാണ്.
ഇത് ഡാന്റെയുടെ തനിപ്പകർപ്പെന്നു തോന്നുന്ന ഒരാളാണ്.
ഇത് ഡാന്റെയുടെ മെഴുകുപ്രതിമയാണ്.
ഇത് ഡാന്റെയുടെ, ആരുമറിയാത്ത, ഡാന്റേയെപ്പോലുള്ള ഇരട്ടയാണ്.
ഇത് ഡാന്റെയാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരാളാണ്.
ഇത് ഡാന്റെ ഒഴികെ മറ്റെല്ലാവരും ഡാന്റെയാണെന്ന് കരുതുന്നയാളാണ്.
ഇത് ഡാന്റെ ആണെന്നു അയാൾ ഒഴികെ എല്ലാവരും കരുതുന്ന ഒരാളാണ്.
ഇത് ഡാന്റെയാണെന്ന് ഡാന്റെ ഒഴികെ ആരും വിശ്വസിക്കാത്ത ആളാണ്.
ഇത് ഡാന്റെ ആണ്.
“Identity Check” by Hans Magnus Enzensberger from New Selected Poems