വ്യാഖ്യാനങ്ങൾ

മുരീദ് ബർഗൂസി (1944–2021)

ഒരു കവി കാപ്പിക്കടയിലിരുന്നു എഴുതുന്നു.

ഒരു വൃദ്ധ കരുതുന്നു അയാൾ അയാളുടെ
അമ്മയ്ക്കൊരു കത്തെഴുതുകയാണെന്ന്,
ചെറുപ്പക്കാരി കരുതുന്നു അയാൾ അയാളുടെ
കൂട്ടുകാരിയ്ക്ക് കത്തെഴുതുകയാണെന്ന്,
ഒരു കുട്ടി കരുതുന്നു അയാൾ
ചിത്രം വരയ്ക്കുകയാണെന്ന്,
ബിസിനസ്സുകാരൻ കരുതുന്നു അയാളൊരു
ഇടപാടുറപ്പിക്കാൻ നോക്കുകയാണെന്ന്,
വിനോദസഞ്ചാരി കരുതുന്നു അയാൾ
പോസ്റ്റ്കാർഡിൽ എഴുതുകയാണെന്ന്,
ഒരു തൊഴിലാളി കരുതുന്നു അയാൽ
തൻ്റെ കടങ്ങൾ എഴുതിക്കൂട്ടുകയാണെന്ന്.

രഹസ്യപ്പോലീസുകാരൻ പതിയെ
അയാൾക്കുനേരെ നടന്നടുക്കുന്നു.

"Interpretation" by Mourid Barghouti from Midnight and Other Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ