ശ്രദ്ധിക്കൂ

മില്ലർ വില്യംസ് (1930-2015)

ഞാനൊരു മഞ്ഞുരുള വീടിന്റെ
പിന്‍വശത്തെ തൊടിയിലേക്ക് എറിഞ്ഞു.
എന്റെ പട്ടി അതെടുത്തു വരാനായി
അതിനു പിന്നാലെ പാഞ്ഞു.
വീണയുടനെ അത് പൊടിഞ്ഞിരുന്നു,
മഞ്ഞിനു മുകളിൽ മഞ്ഞ് ചിന്നിച്ചിതറി.
അവളാകെ കുഴങ്ങി, ഒന്നും കാണുന്നില്ല,
മണത്തെടുക്കാനും പറ്റുന്നില്ല.
ഞാൻ വിളിക്കുവോളം അതും തിരഞ്ഞ്
അവൾ വട്ടംച്ചുറ്റിക്കൊണ്ടേയിരുന്നു.

എനിക്കറിയാം അതിവിടെയുണ്ട്,
ഞാനത് കണ്ടെത്തുകതന്നെ ചെയ്യുമെന്ന്
എന്നെ നോക്കിക്കൊണ്ടവൾ
മൗനമായി പറഞ്ഞു.
എന്നിട്ട്, വീണിടത്തേക്കു ചെന്ന്
ചുറ്റിത്തിരയാൻ തുടങ്ങി.

അവളെ ഞാൻ വീണ്ടും വീണ്ടും വിളിച്ചു,
പതിയെ, ഒന്നു നിന്ന് പിന്നിലേക്ക്
നോക്കിക്കൊണ്ടാണ് അവൾ വന്നത്.

അതായിരുന്നു ഇന്ന് രാവിലെ.
എനിക്കുറപ്പാണ് അവളത് മറന്നുകാണും.
എന്നാൽ എനിക്കത് മനസ്സിൽ നിന്നും
എടുത്തുകളയാൻ പാടുപെടേണ്ടി വന്നു.

"Listen" by Miller Williams, from 'Some Jazz a While: Collected Poems'
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ