രാത്രിപുസ്തകത്തിലെ താൾ

റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015)

തണുത്ത നിലാവുള്ള
മെയ്മാസ രാത്രിയിൽ
തീരത്തേക്കിറങ്ങി ഞാൻ.
പുല്ലും പൂക്കളും മങ്ങിയിരുന്നെങ്കിലും
പച്ചപ്പിന്റെ മണമവയ്ക്കുണ്ടായിരുന്നു.

വർണ്ണാന്ധമാം രാത്രിയിൽ,
വെള്ളാരങ്കല്ലുകൾ
ചന്ദ്രനെ ചൂണ്ടുമ്പോൾ,
ചെരിവിലൂടെ ഞാൻ കയറി.

കുറച്ചു നിമിഷങ്ങളുടെ നീളത്തിൽ
അമ്പത്തിയെട്ട് വർഷങ്ങൾ വീതിയിൽ
ഒരു കാലഘട്ടം.

എനിക്കു പിന്നിൽ
മിന്നിത്തെന്നും വെള്ളത്തിനപ്പുറം
മറ്റൊരു തീരവും
നാടുവാഴുന്നവരും.

മുഖങ്ങൾക്കു പകരം
ഭാവിയുള്ള ജനത.

"Nightbook Page" by Tomas Tranströmer from Selected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ