കടലാസ് വിമാനം

സൈമൺ ആർമിറ്റാജ് (1963-)

വിമാനത്തിൽ എനിക്കരികിൽ ഇരിക്കുന്നയാൾ
വായിക്കുന്നത് ഒഴിഞ്ഞ പുസ്തകമായിരുന്നു,
ഒഴിഞ്ഞ താളുകളിൽ ചുഴിഞ്ഞുനോക്കിക്കൊണ്ട്
ഇടത്തുനിന്നും വലത്തേക്ക് കണ്ണുകൾ നീങ്ങി,
ഓരോ വെള്ളത്താളും മറിച്ചുകൊണ്ട് വിരലുകളും.

ഇടയ്ക്ക്, യോജിക്കുന്നെന്ന മട്ടിൽ അയാൾ
തലയാട്ടുകയോ തലയിളക്കുകയോ ചെയ്തു,
അല്ലെങ്കിൽ വിഷമത്തോടെ ചുവന്നമഷികൊണ്ട്
അദൃശ്യവരികളിൽ ചിലതിൽ അടിവരയിട്ടു,
ചിലനേരം കടലാസിന്റെ അറ്റങ്ങളിൽ
ആശ്ചര്യചിഹ്നവും നക്ഷത്രചിഹ്നവുമിട്ടു.

സാമാന്യം കനമുണ്ടെന്ന് തോന്നിക്കുന്ന
ഗ്രന്ഥമായിരുന്നു അത്, കൈകൊണ്ട്
തുന്നിയതായിരുന്നു, എന്നാൽ പുറംചട്ടയിൽ
ഒരു വാക്കുപോലും എഴുതിയിട്ടില്ലായിരുന്നു.
വിമാനം നിലത്തിറങ്ങാറായപ്പോൾ അയാൾ
വായിച്ചെത്തിയ താളുകൾക്കിടയിൽ
വെള്ളിനാടകൊണ്ട് അടയാളം വെച്ചു.

ഞാൻ ഹെഡ്ഫോൺ വെച്ചിട്ടുണ്ടായിരുന്നു,
നല്ല മൂടൽമഞ്ഞുംനോക്കി ഞാനിരിക്കുമ്പോൾ
അയാൾ എന്റെ വശത്തേക്കു ചാഞ്ഞുകൊണ്ട്
ഉറക്കെപ്പറഞ്ഞു, ‘മര്യാദയല്ലെങ്കിൽ ക്ഷമിക്കണം,
ഇതിലൊന്നു ഒപ്പിട്ടു തരാമോ? ഞാൻ കരുതുന്നത്
നിങ്ങളുടെ മികച്ച കൃതി ഇതാണെന്നാണ്.’

'Paper Aeroplane' by Simon Armitage from 'Paper Aeroplane, Selected Poems 1989-2014'
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ