ഒരിക്കൽ ഒരിടത്തൊരു കഥയുണ്ടായിരുന്നു.
തുടക്കം വരുന്ന മുമ്പേയായിരുന്നു
അതിന്റെ അവസാനം ഉണ്ടായിരുന്നത്
അതിന്റെ തുടക്കം വന്നതോ
അവസാനം വന്നതിനു ശേഷവും
തങ്ങളുടെ മരണശേഷമാണ് അതിലെ
നായകന്മാർ കഥയിലേക്ക് വന്നത്
ജനിക്കുന്നതിന് മുമ്പേ അവർ
വിട്ടുപോകുകയുമുണ്ടായി.
അതിലെ നായകന്മാർ
ഭൂമിയെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചും
സംസാരിച്ചു, അവർ കുറെയേറെ
സംസാരിച്ചിരുന്നു.
അവർ പറയാതിരുന്നത്
ഒരു കഥയിലെ നായകന്മാരായിരുന്നു
തങ്ങളെന്ന അവർക്കറിയാത്ത
ഒറ്റക്കാര്യം മാത്രം
തുടക്കത്തിനു മുമ്പേ
അവസാനം വരുന്ന കഥയിൽ
അവസാനം വന്ന ശേഷം
തുടക്കം വരുന്ന കഥയിൽ
തുടക്കത്തിനു മുമ്പേ
അവസാനം വരുന്ന കഥയിൽ
അവസാനം വന്ന ശേഷം
തുടക്കം വരുന്ന കഥയിൽ
“The Tale about a Tale” by Vasko Popa from Homage to the Lame Wolf: Selected Poems