കേട്ടതും കേൾക്കാത്തതും

യാന്നിസ്‌ റിറ്റ്സോസ് (1909-1990)

പെട്ടെന്ന്, അപ്രതീക്ഷിതമായൊരു പെരുമാറ്റം,
ചോരയൊഴുകാതിരിക്കാൻ അയാൾ
മുറിവിൽ കൈത്തലം അമർത്തിപ്പിടിച്ചു,
വെടിയൊച്ചയോ വെടിയുണ്ടയുടെ മൂളക്കമോ
നമ്മൾ കേട്ടിരുന്നില്ലെങ്കിൽക്കൂടിയും.

അൽപ്പനേരത്തിനു ശേഷം അയാൾ
കൈ താഴ്ത്തി, സ്വയം ചിരിച്ചു.
എന്നാൽ വീണ്ടും കൈപ്പത്തി മുമ്പ്
വെച്ചിടത്തേക്കുതന്നെ പതിയെ കൊണ്ടുചെന്നു;
പേഴ്സ് പുറത്തെടുത്തു. വളരെ സൗമ്യനായി
വെയിറ്റർക്കു പണം നൽകി ഇറങ്ങിപ്പോയി.

തൊട്ടുപിന്നാലെ ചെറിയ കാപ്പിക്കപ്പ്
തനിയെ പൊട്ടിപ്പിണർന്നു. അതെന്തായാലും
നമ്മൾ വളരെ വ്യക്തമായി കേട്ടു.

'The Heard and the Unheard' by Yannis Ritsos from Poetry Magazine, February 1964
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ