അവസാനത്തെ പാനോപചാരം

നിക്കനോർ പാർറ (1914–2018)

നമുക്ക് ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും
നമുക്ക് മൂന്ന് തിരഞ്ഞെടുക്കലാണുള്ളത്:
ഇന്നലെ, ഇന്ന്, നാളെ.

മൂന്നു പോലുമില്ല,
തത്ത്വചിന്തകർ പറയുന്ന പോലെ
ഇന്നലെ ഇന്നലെയാകുന്നു
അത് നമ്മുടെ ഓർമ്മയിൽ മാത്രമാണുള്ളത്:
ഇറുത്തെടുക്കപ്പെട്ട റോസാപ്പൂവിൽ നിന്നും
ഒരിതൾ കൂടി പറിക്കേണ്ടതില്ലല്ലോ.

കളിക്കാനുള്ള കാർഡുകൾ
രണ്ടെണ്ണം മാത്രമാണുള്ളത്:
വർത്തമാനവും ഭാവിയും.

എന്നാൽ രണ്ടെണ്ണം പോലുമില്ല.
വർത്തമാനം നിലനിൽക്കുന്നില്ലെന്നത്
എല്ലാവർക്കുമറിയുന്ന വസ്തുതയാണ്.
വര്‍ത്തമാനകാലത്തിന്റെ നിൽപ്പ്
ഭൂതകാലത്തിന്റെ വക്കിലാണ്,
അതാകട്ടെ അപ്പോൾത്തന്നെ
കഴിഞ്ഞുപോകും, യൗവ്വനം പോലെ.

അങ്ങനെ അവസാനം
നമുക്ക് ആകെയുണ്ടാകുന്നത്
നാളെ മാത്രമാകുന്നു,
ഒരിക്കലും വരാത്ത
ആ നാളേയ്ക്കായ്
ഞാനെന്റെ ഗ്ലാസ്സ് ഉയർത്തുന്നു.

അത് മാത്രമാണ് നമുക്ക്
നമ്മുടെ അധീനതയിലുള്ളത്.

“The Last Toast” by Nicanor Parra
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ