ഐസ് പെട്ടിയിൽ
ഉണ്ടായിരുന്ന
പ്ലം പഴങ്ങളെല്ലാം
ഞാൻ കഴിച്ചുപോയി.
മിക്കവാറും
അവ നീ
പ്രാതലിനായി
കരുതിവെച്ചതാകും.
എന്നോട് ക്ഷമിക്കൂ,
അവയ്‌ക്കെന്തു സ്വാദായിരുന്നു
എന്തൊരു മധുരം
നല്ല തണുപ്പും.
"This Is Just to Say" by William Carlos Williams
"This Is Just to Say" by William Carlos Williams