പുഴയോരത്തെ മരം
ഇലകൾ കണ്ണീരായി
പൊഴിക്കുന്നു.
തുള്ളിത്തുള്ളിയായി
പുഴയോരമാകെ
കണ്ണീർ തളിക്കുന്നു.
അതതിന്റെ
തീയ്യിന്റെ പ്രവചനങ്ങൾ
പുഴയ്ക്ക് വായിച്ചുകൊടുക്കുന്നു.
ആരും കാണാത്ത
ഒടുവിലത്തെ
ആ ഇല ഞാനാകുന്നു.
തീ ഒടുങ്ങുന്ന പോലെ
എന്റെ ജനത ഇല്ലാതായിരിക്കുന്നു—
അടയാളമൊന്നും ശേഷിക്കാതെ.
‘Tree of Fire’ by Adonis from The Vintage Book of Contemporary World Poetry