വിവേകം പറയുന്നു
അത് ഭ്രാന്താണെന്ന്,
സ്നേഹം പറയുന്നു
അതെന്താണോ
അത് അതാണെന്ന്.
മുൻകരുതൽ പറയുന്നു
അത് വിപത്താണെന്ന്,
ഭയം പറയുന്നു അത്
വേദനയല്ലാതെ
മറ്റൊന്നുമല്ലെന്ന്.
ദീര്‍ഘദൃഷ്ടി പറയുന്നു
അതിനു ഭാവിയില്ലെന്ന്,
സ്നേഹം പറയുന്നു
അതെന്താണോ
അത് അതാണെന്ന്.
അഭിമാനം പറയുന്നു
അത് പരിഹാസ്യമാണെന്ന്,
ജാഗ്രത പറയുന്നു
അത് മണ്ടത്തരമാണെന്ന്.
അനുഭവം പറയുന്നു
അത് അസാദ്ധ്യമാണെന്ന്,
സ്നേഹം പറയുന്നു
അതെന്താണോ
അത് അതാണെന്ന്.
"What It Is" by Erich Fried