ഒന്നും സംഭവിക്കാതിരിക്കുമ്പോൾ
ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന്
നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു
ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന്
നിങ്ങൾ ചിന്തിക്കുന്നതാണ്
ശരിക്കും സംഭവിക്കുന്നത്
നിങ്ങളുടെ ചിന്തയ്ക്ക് കനമേറുന്നു
ഇങ്ങനെയത് ഒരു സംഭവമാകുന്നു
ഇപ്രകാരം സമയം അതിന്മേൽത്തന്നെ
കേന്ദ്രീകരിക്കപ്പെടുന്നു
നിങ്ങൾ നിങ്ങളിലും.
“When Nothing Is Happening” by Eugène Guillevic