വാതിൽപ്പഴുതിലൂടെയുള്ള സംഭാഷണം

അന്ന സ്വിർ (1909–1984)

കാലത്ത് അഞ്ച് മണിയ്ക്ക് ഞാൻ
അയാളുടെ വാതിലിൽ മുട്ടി.
വാതിൽപ്പഴുതിലൂടെ പറഞ്ഞു:
സ്ലിസ്ക സ്ട്രീറ്റിലെ ആശുപത്രിയിൽ
നിങ്ങളുടെ പട്ടാളക്കാരനായ മകൻ
മരണാസന്നനായി കിടക്കുകയാണ്.

അയാൾ കതക് പാതി തുറന്നു,
എന്നാൽ ചെയ്ൻ മാറ്റിയില്ല.
അയാൾക്ക് പിന്നിൽ അയാളുടെ ഭാര്യ
നടുങ്ങിവിറച്ചുനിന്നു.

ഞാൻ പറഞ്ഞു: നിങ്ങളുടെ മകൻ
അമ്മയെ കാണണമെന്നു പറയുന്നു.
അമ്മ വരില്ല, അയാൾ മറുപടി തന്നു.
അയാൾക്ക് പിന്നിൽ അയാളുടെ ഭാര്യ
നടുങ്ങിവിറച്ചുനിന്നു.

അൽപ്പം വീഞ്ഞ് അവനു കൊടുക്കാൻ
ഡോക്ടർ അനുവദിച്ചിട്ടുണ്ടെന്ന്
ഞാൻ അവരെ അറിയിച്ചു.
ഒന്ന് നിൽക്കൂ, അയാൾ പറഞ്ഞു.

വാതിൽപ്പഴുതിലൂടെ അയാൾ
ഒരു കുപ്പി കൈമാറി, എന്നിട്ട്
വാതിൽ അടച്ചു. താഴിട്ട്
പൂട്ടുകയും ചെയ്തു.

വാതിലിനു പിന്നിൽ, അയാളുടെ ഭാര്യ
അലറിക്കരയാൻ തുടങ്ങി,
പേറ്റുനോവുകൊണ്ടെന്നപോലെ.

"A Conversation Through the Door" by Anna Swir
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ