നെറ്റിമേലുമ്മവയ്ക്കുന്നെന്നാൽ
ദുരിതങ്ങൾ മായ്ക്കലാകുന്നു.
— ഞാൻ നിന്റെ നെറ്റിമേലുമ്മവയ്ക്കുന്നു.
കണ്ണിലുമ്മവയ്ക്കുന്നെന്നാൽ
ഉറക്കമില്ലായ്മയെടുത്തുമാറ്റലാകുന്നു.
— ഞാൻ നിന്റെ കണ്ണിലുമ്മവയ്ക്കുന്നു.
ചുണ്ടിലുമ്മവയ്ക്കുന്നെന്നാൽ
ദാഹം ശമിക്കലെന്നാകുന്നു.
— ഞാൻ നിന്റെ ചുണ്ടിലുമ്മവയ്ക്കുന്നു.
നെറ്റിമേലുമ്മവയ്ക്കുന്നെന്നാൽ
ഓർമ്മകൾ മായ്ക്കലെന്നാകുന്നു
— ഞാൻ നിന്റെ നെറ്റിമേലുമ്മവയ്ക്കുന്നു.
“A kiss on the forehead” by Marina Tsvetaeva