ഞാൻ ആയുധമൊന്നുമേന്തിയില്ല.
ശിരസ്സൊന്നും കൊത്തിയെടുത്തില്ല.
വേനലിലും ശിശിരത്തിലും
വിശപ്പിന്റെ പ്രവാഹത്തിലൂടെ
ഒഴിഞ്ഞ കൂട്ടിലേക്കു
പറക്കുന്ന കിളിയാണ് ഞാൻ.
എന്റേത് ഒഴുക്കുവെള്ളത്തിന്റെ രാജ്യം,
ഓരോ ഇല്ലായ്മയിലും ഞാനുണ്ടാകുന്നു.
നോവിലോ നാണത്തിലോ
മഴയിലോ വരൾച്ചയിലോ
അകലെയോ അടുത്തോ—
വസ്തുക്കളുടെ ശോഭ ഞാൻ കൈയ്യാളുന്നു.
പോകുമ്പോൾ,
ഭൂമിയുടെ വാതിൽ
ഞാൻ അടച്ചിറങ്ങുന്നു.
"A Tree" by Adonis from The Pages of Day and Night