കിളികൾ കൂടുവെക്കുന്നു എന്റെ
കൈകളിൽ, തോളിൽ, മുട്ടിനു പിന്നിൽ.
എന്റെ മുലകൾക്കിടയിൽ കാടകളും,
ഞാനൊരു മരമാണെന്നു
അവർ കരുതുകയാകണം.
ഞാനൊരു നീരുറവയെന്ന്
അരയന്നങ്ങൾ കരുതുന്നു
ഞാൻ സംസാരിക്കുമ്പോൾ
അവ താഴെക്കു വരുന്നു, കുടിക്കുന്നു.
ചെമ്മരിയാടുകൾ എനിക്കു
മുകളിലൂടെ കടന്നുപോകുന്നു.
എന്റെ വിരലുകൾ
കിളികളിരിക്കും ചില്ലയാകുന്നു,
കുരുവികളിരുന്ന് കഴിക്കുന്നു.
ഉറുമ്പുകൾക്കു ഞാൻ മണ്ണാകുന്നു,
ആണുങ്ങളാകട്ടെ
ഞാൻ ഒന്നുമല്ലെന്നു കരുതുന്നു.
എന്റെ വിരലുകൾ
കിളികളിരിക്കും ചില്ലയാകുന്നു,
കുരുവികളിരുന്ന് കഴിക്കുന്നു.
ഉറുമ്പുകൾക്കു ഞാൻ മണ്ണാകുന്നു,
ആണുങ്ങളാകട്ടെ
ഞാൻ ഒന്നുമല്ലെന്നു കരുതുന്നു.
"Birds nest" by Gloria Fuertes from The Ecco Anthology of International Poetry.