വെളിച്ചത്തിന്റെ തുള്ളികൾ

അമൃത പ്രീതം (1919-2004)

വാനിൽ, വെളിച്ചത്തിന്റെ നദിയിൽ നിന്നും
നക്ഷത്രങ്ങൾ തങ്ങളുടെ കുടം നിറയ്ക്കുന്നു.

കഴിഞ്ഞ രാത്രി, ഏതാനും തുള്ളികൾ
എന്റെ മേലേക്ക് വീണു—
ജീവിതത്തേക്കാൾ മതിപ്പുണ്ട്
പ്രതിരൂപങ്ങൾക്ക്.

ആകാശത്തിന്റെ നീല മൂടുപടം
ഭൂമിയുടെ മുള്ളുള്ള ചില്ലയിൽ കുടുങ്ങി,
അത് കീറി.

എനിക്കു ഉത്തരം ഊഹിക്കാനാകാത്ത
കടങ്കഥ പോലെ രാത്രി കടന്നുപോകുകയാണ്.

ഹൃദയത്തിന്റെ വിരൽത്തുമ്പുകൾ
ഏറെ ലോലമാണ്,
നിലാവിന്റെ സൂചികൾ
അതിൽ കുത്തിക്കയറുന്നു.

ജ്വലിക്കുന്ന ഓർമ്മകൾ കത്തിയമർന്നു,
ഞാനെന്റെ മൂടുപടം ഊരിമാറ്റാൻ നോക്കി
എന്നാൽ അതിന്റെ അരുകിൽ തീ പിടിച്ചു.

"Drops of Light" by Amrita Pritam from Black Rose & Existence
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ