നിത്യത
ഒരിക്കലും നഷ്‍ടമായില്ല.
നമ്മൾ അറിഞ്ഞില്ലെന്നു മാത്രം
നമുക്ക് കാണാനായില്ലെന്ന് മാത്രം
അതിനെ എങ്ങനെ
ദിവസങ്ങളിലേക്ക്
ഭൂതലങ്ങളിലേക്ക്
ആകാശങ്ങളിലേക്ക്
നാം മറ്റുള്ളവരോട് പറയുന്ന വാക്കുകളിലേക്ക്
നാം വിശ്വസിക്കുന്ന ഭാവങ്ങളിലേക്ക്
കൊണ്ടുവരാനാകുമെന്ന്.
നമുക്കായി അതിനെ കരുതിവെക്കൽ
അത്ര പ്രയാസമുള്ള കാര്യമല്ല
അങ്ങനെ ചില നിമിഷങ്ങൾ പോലുമുണ്ട്
അപ്പോൾ അത് അത്രത്തോളം വ്യക്തമാകും
നമുക്ക് നമ്മൾത്തന്നെയായിരുന്നു നിത്യതയെന്ന്.
“Eternity” by Eugène Guillevic