വേട്ടക്കാരൻ

വാസ്കോ പോപ്പ (1922–1991)

ഒന്നു മുട്ടുകപോലും ചെയ്യാതെ ഒരാൾ
മറ്റൊരാളുടെ ചെവിയിൽ കയറുന്നു,
മറുചെവിയിലൂടെ ഇറങ്ങിപ്പോരുന്നു.

തീപ്പെട്ടിക്കൊള്ളിക്കൊപ്പം വരുന്നു,
കത്തിച്ച തീപ്പെട്ടിക്കൊള്ളിയുമായി
തലയ്ക്കുള്ളിൽ വട്ടം ചുറ്റുന്നു

അവൻ നേതാവാകുന്നു

ഒന്നു മുട്ടുകപോലും ചെയ്യാതെ ഒരാൾ
മറ്റൊരാളുടെ ചെവിയിൽ കയറുന്നു,
മറുചെവിയിലൂടെ വരാതെയാകുന്നു

അവൻ പിടിയിലാകുന്നു.

“Hunter” by Vasko Popa from Homage to the Lame Wolf: Selected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ