എല്ലാത്തിനും ഇടം നൽകൽ

മാർക്ക് സ്ട്രാൻഡ് (1934 – 2014)

തുറസ്സായ ഒരിടത്തെ
ഒഴിഞ്ഞ് കിടക്കുന്ന
ഇടമാകുന്നു ഞാൻ.
എല്ലായിപ്പോഴും
ഇതുതന്നെ അവസ്ഥ,
എവിടെയാണോ ഞാൻ
അവിടെയില്ലാതെ
പോകുന്നതാണ് ഞാൻ.

നടക്കുമ്പോൾ ഞാൻ
വായു വകഞ്ഞുമാറ്റുന്നു,
എന്റെ ഉടൽ
ഉണ്ടായിരുന്നയിടത്തേക്ക്
വായു വന്നുനിറയുന്നു.

ചലിക്കാൻ നമുക്കെല്ലാം
കാരണങ്ങളുണ്ട്.
ഞാൻ ചലിക്കുന്നു
എല്ലാത്തിനും അതിൻ്റെ
ഇടം നൽകാൻ.

Malayalam version of Mark Strand's English poem "Keeping Things Whole"
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ