— യാന്നിസ് റിറ്റ്സോസ് (1909-1990)
നിങ്ങളെന്നെ കണ്ടെത്തട്ടെയെന്നതിനാൽ
ലളിതമായ വസ്തുക്കൾക്കു പിന്നിൽ ഞാനൊളിക്കുന്നു.
ഇനി നിങ്ങളെന്നെ കണ്ടില്ലെങ്കിൽ,
ആ വസ്തുക്കളെയെങ്കിലും കണ്ടെത്തും.
ഞാൻ തൊട്ട അതേ വസ്തുക്കളിൽ നിങ്ങളും തൊടും
നമ്മുടെ കൈയ്യടയാളങ്ങൾ കൂടിക്കലരും.
വെളുത്തീയംപൂശിയ പാത്രം പോലെ
അടുക്കളയിൽ ആഗസ്റ്റിലെ ചന്ദ്രൻ തിളങ്ങുന്നു
(ഞാൻ നിന്നോടത് പറയുന്നതിനാൽ അതങ്ങനെയാണ്),
അതിൽ വെളിച്ചപ്പെടുന്നു ഒഴിഞ്ഞ വീടും
വീടിന്റെ മൗനവും– മൗനം എപ്പോഴും മുട്ടിപ്പായിരിക്കുന്നു.
ഓരോ വാക്കും ഒത്തുചേരലിലേക്കുള്ള കവാടമാണ്,
പലപ്പോഴും അങ്ങനെയല്ലാതാകാം, എന്നാൽ
വാക്ക് പരമാർത്ഥമാകുമ്പോൾ അത്
ഒത്തുചേരലിലേക്ക് നയിക്കുന്നു.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
