അവൾ ജനൽവാതിൽ തുറന്നു
വിരിപ്പുകൾ പടിമേൽ വിരിച്ചിട്ടു
പകലിനെ നോക്കിക്കണ്ടു.
ഒരു കിളി അവളുടെ കണ്ണിലേക്കു നോക്കിനിന്നു.
"ഞാൻ തനിച്ചാണ്"
അവൾ അടക്കംപറഞ്ഞു
"ഞാൻ ജീവിച്ചിരിക്കുന്നു"
അവൾ മുറിക്കകത്തേക്കു തിരിഞ്ഞു.
കണ്ണാടിയും ഒരുതരത്തിൽ ജനലാണ്.
അതിൽ നിന്നും ചാടിയാൽ ഞാൻ
എന്റെ കൈകളിൽത്തന്നെ വന്നുവീഴും.
കണ്ണാടിയും ഒരുതരത്തിൽ ജനലാണ്.
അതിൽ നിന്നും ചാടിയാൽ ഞാൻ
എന്റെ കൈകളിൽത്തന്നെ വന്നുവീഴും.
'Morning' by Yannis Ritsos