— ആദം സഗയെവ്സ്കി (1945-2021)
എങ്ങനെയുള്ളതായിരുന്നു നിങ്ങളുടെ ബാല്യം?ക്ഷീണിതനായിപ്പോയ റിപ്പോർട്ടർ
അവസാനിപ്പിക്കും മുമ്പ് ചോദിക്കുന്നു.
ബാല്യമെന്നൊന്ന് ഇല്ലായിരുന്നു.
ഉണ്ടായിരുന്നത് കറുത്ത കാക്കകളും
വൈദ്യുതിയില്ലാ ട്രാംവണ്ടികളും
ഭാരമേറിയ ളോഹയിട്ട തടിച്ച പുരോഹിതരും
വെങ്കല മുഖമുള്ള അധ്യാപകരും മാത്രം.
ബാല്യമില്ലായിരുന്നു,
ഉണ്ടായിരുന്നതോ വെറും പ്രതീക്ഷകൾ.
രാത്രിയിൽ മേപ്പിളിലകൾ ഗന്ധകം പോലെ തിളങ്ങി,
മ്ലാന ഗായകരുടെ ചുണ്ടുകളിൽ മഴ നനവ് പടർത്തി.